Thursday, 24 July 2014

REDCROSS PROGRAMME







യുദ്ധവെറിക്കെതിരെ വിദ്യാര്‍ത്ഥികളുടെ സൗഹൃദവളയം
ചന്ദ്രഗിരി ഗവ: ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗഹൃദവളയം സംഘടിപ്പിച്ചു. ലോകസമാധാനത്തിനുവേണ്ടി അധ്യാപകരും കുട്ടികളും സംഗമിച്ച ഈ പരിപാടി പുതുമയും ആഖ്യാനവുംകൊണ്ട് ശ്രദ്ധേയമായി. യുദ്ധമുഖത്ത് നിര്‍ഭയം സേവനമനുഷ്ഠിക്കുന്ന റെഡ്ക്രോസ് വോളണ്ടിയര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗാസയില്‍ മരണപ്പെട്ട കുട്ടികള്‍ക്കായി ഒരുമിനിട്ട് മൗനപ്രാര്‍ത്ഥന നടത്തി. പി.ടി.. പ്രസിഡന്റ് ഷരീഫ് ചെമ്പരിക്ക, സീനിയര്‍ അസിസ്റ്റന്‍റ് ശശികല ടീച്ചര്‍, റെഡ്ക്രോസ് കൗണ്‍സിലര്‍ എം.. അസ്‍ലം മാസ്റ്റര്‍, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment