Thursday 14 August 2014





സാക്ഷരം 2014
സ്കൂള്‍തല ഉദ്ഘാടനം
        ജില്ലയിലെ അക്ഷരം അറിയാത്ത 5 മുതല്‍ 7വരെയുള്ള കുട്ടികള്‍ക്ക് അറിവ് പകരുന്നതിലേക്ക് കാസര്‍ഗോഡ് DIETഉം ജില്ലാപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സാക്ഷരം 2014 പരിപാടി 06.08.2014 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് ഹെഡ് മിസ്ട്രസ് ശ്രീമതി. പരമേശ്വരി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ പി.ടി.. പ്രസിഡന്റ് ശ്രീ. ഷെരീഫ് ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പദ്ധതിയെക്കുറിച്ച് എസ്. ആര്‍. ജി. കണ്‍വീനര്‍ ശ്രീമതി. ദേവകി ടീച്ചര്‍ വിശദീകരിച്ചു. ശ്രീ. രാജേഷ് മാസ്റ്റര്‍, ശ്രീ. സുരേഷ് ബാബു മാസ്റ്റര്‍, ശ്രീ. നവീന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീമതി. മേരി മാര്‍ഗരറ്റ് ടീച്ചര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment