Monday 15 September 2014

    സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞുനിര്‍ത്തി രക്ഷയേകുന്ന കുടയാണ് ഓസോണ്‍ കുട. സ്ട്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷപാളിയിലാണ് ഇതിന്റെ സ്ഥാനം. ഓസോണ്‍പാളിയിലുണ്ടാവുന്ന ശോഷണത്തെയാണ് ഓസോണ്‍ സുക്ഷിരം എന്നുവിളിക്കുന്നത്. ഓസോണിനു ശോഷണം സംഭവിക്കുമ്പോള്‍ സൂര്യനില്‍നിന്നു മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ കൂടുതലായി ഭൂമിയിലെത്തും. സ്കിന്‍ കാന്‍സറിനും നേത്രരോഗങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും രോഗപ്രതിരോധശേഷി തകര്‍ക്കും. കത്തുന്ന സൂര്യന്റെ കണ്ണില്‍നിന്ന് മറച്ച് ഭൂമിയെ കാക്കുന്ന ഓസോണ്‍പാളിക്കായി ഒരു ഓര്‍മ്മദിനം. നല്ല നാളേക്കായി എന്നുമീ കുട നിവരണം. അതിനായി കൈകോര്‍ക്കാം.....

No comments:

Post a Comment