Thursday 4 September 2014



അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നുതെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചുവിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തുംവെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി.സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

No comments:

Post a Comment